
കട്ടപ്പന : റെയിൽവേ ലൈന്‍ ഇല്ലാത്ത ഇടുക്കി ജില്ലയിലെ കട്ടപ്പനക്കാര്‍ക്ക് ഇനി ട്രെയിന്‍ കയറാന്‍ വെറും 60 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി.തമിഴ്നാട്ടിലെ തേനി റയിൽവെ സ്റ്റേഷനിലേക്കുള്ള ദൂരമാണിത്.
തേനി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിൻ സര്‍വീസ് മെയ് 27 വെള്ളിയാഴ്ച ആരംഭിക്കും.തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴി മധുരയിലേക്ക് ട്രെയിനില്‍ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരാം.
കട്ടപ്പനയില്‍ നിന്ന് നിലവില്‍ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്റർ ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍.എറണാകുളത്തേക്ക് 127 കിലോമീറ്ററാണ് ദൂരം.
മധുര – ബോഡിനായ്ക്കന്നൂര്‍ റെയില്‍പാതയില്‍ തേനിയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ആണുള്ളത്.ഇതില്‍ മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോമീറ്റര്‍ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.
ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് മേഖലകളിലുള്ളവര്‍ക്ക് ഏറെ അനുഗ്രഹമാകും.ഏലക്കാ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ചരക്കുഗതാഗതവും സുഗമമാകും. ഈ പാത കേരള-തമിഴ്നാട് അതിര്‍ത്തിയായ ലോവര്‍ ക്യാംപ് വരെ നീട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും മറ്റും രംഗത്തുണ്ട്.
മുന്‍പ് ഉണ്ടായിരുന്ന മീറ്റര്‍ഗേജ് ബ്രോഡ്ഗേജ് ആക്കുന്നതിന് 450 കോടി രൂപയാണ് ചെലവഴിക്കുന്നത്.ഇതിനായി 2010 ഡിസംബര്‍ 31ന് മീറ്റര്‍ഗേജ് സര്‍വീസ് നിര്‍ത്തി.മധുര – ബോഡിനായ്ക്കന്നൂര്‍ പാതയുടെ പണികള്‍ പൂര്‍ത്തിയായാല്‍ ഇടുക്കി ശാന്തന് പാറയില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ച് ബോഡിനായ്ക്കന്നൂരിലെത്തി ട്രെയിന്‍ യാത്ര നടത്താം.നിലവില്‍ ഇടുക്കിക്കാര്‍ക്ക്
കോട്ടയം-എരുമേലി-കുമളി- തേനി പാതയ്ക്കായി മുറവിളി തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും.ഇതോടൊപ്പമുള്ള മറ്റൊരു പാതയാണ് അങ്കമാലി-എരുമേലി-പുനലൂർ-തിരുവനന്തപുരം.തൽക്കാലം നമുക്ക് തമിഴന്റെ ചിലവിൽ യാത്ര ചെയ്യാം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ബൈക്ക് വൈദ്യുതിതൂണിലിടിച്ച് യുവാവ് മരിച്ചു -
പത്തനംതിട്ടയിൽ മന്ത്രിയെ ‘കുരുക്കി’ പതാക ഉയർത്തൽ -
യുവതലമുറ ഹർഷാരവത്തോടെ ഏറ്റു പാടുന്നു, ‘ദേവദൂതർ പാടി…’, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമാ തീയറ്ററുകളെ ഉത്സവ പറമ്പുകളാക്കുന്നു -
സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്എസ് ആചാര്യന് വിഡി സവര്‍കറുടെ പേരിട്ട് ബാനർ; നാട്ടുകാരുടെ എതിർപ്പിൽ പോലീസ് നീക്കം ചെയ്തു -
സ്മാരകത്തിന്റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍ -
തിരുവല്ലയിൽ ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി -
മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; സംഭവം കോഴിക്കോട് -
കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍ -
സ്വാതന്ത്ര്യദിന ചടങ്ങ്; നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം -
ഹൈദരാബാദ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ -
റോഡ് റോളർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു -
തത്സമയം വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചൂകളിൽ പകൽയാത്ര സാധ്യമാണ് -
മഴക്കാലത്ത് വീട്ടിലെ ഒച്ചുശല്യം തടയാൻ എളുപ്പവഴികൾ -
തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ -
‘കടുവ’യിലെ ‘പാലാപ്പള്ളി തിരുപ്പള്ളിക്ക്’ ചുവടുവെച്ച് മെഡിക്കര്‍ ഓഫീസറും സൂപ്രണ്ടും; അഭിനന്ദനവുമായി ആരോഗ്യമന്ത്രി