പമ്പാനദിയിൽ വീട്ടമ്മ മുങ്ങിമരിച്ചു; ആത്മഹത്യ എന്ന് സംശയം

റാന്നി : കീക്കൊഴൂർ പേരൂർച്ചാൽ  പാലത്തിന് സമീപം പമ്ബാ നദിയിൽ ഇറങ്ങിയ വീട്ടമ്മ കയത്തിൽ അകപ്പെട്ട് മരിച്ചു.അയിരൂർ കോറ്റാത്തൂർ കുന്നും പുറത്ത്  സാംകുട്ടിയുടെ ഭാര്യ മണിയമ്മ (65) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് ഫയർഫോഴ്സും പത്തനംതിട്ടയിൽ നിന്ന്  സ്കൂബാ ടീമും എത്തി നടത്തിയ തിരച്ചിലിനൊടുവിൽ പാലത്തിന് നൂറ് മീറ്റര് താഴെ ഇടപ്പാവൂർ കടവിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ആത്മഹത്യയാണെന്ന നിഗമനത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version