KeralaNEWS

കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും

കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയായിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും.

 

 

വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിൽ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജികസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഭവനിൽ വിശ്രമിച്ച ശേഷം വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡൽഹിക്ക് മടങ്ങും. മറ്റ് ഔദ്യോഗിക പരിപാടികളൊന്നും രാഷ്ട്രപതിക്കുള്ളതായി അറിയിച്ചിട്ടില്ല.

 

 

Back to top button
error: