തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എ​റ​ണാ​കു​ള​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സ് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സി​ൽ പോ​യി വോ​ട്ട് തേ​ടി​യ​ത് ബി​ജെ​പി-​യു​ഡി​എ​ഫ് ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പോ​ലെ​യാ​ണ് ഇ​ത്ത​വ​ണ​യും നീ​ക്കം.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത ക​ണ്ട് എ​സ്ഡി​പി​ഐ​യെ​യും കോ​ണ്‍​ഗ്ര​സ് ഒ​പ്പം കൂ​ട്ടി. പ​രാ​ജ​യ ഭീ​തി​മൂ​ല​മാ​ണ് യു​ഡി​എ​ഫ് വ​ർ​ഗീ​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ ​ജോ​സ​ഫ് വ​ള​രെ​യേ​റെ മു​ന്നി​ൽ എ​ത്തി​യെ​ന്നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version