വിക്രം ആഘോഷങ്ങൾക്ക് കേരളത്തിൽ തുടക്കമിടാൻ കമൽഹാസനും ടീമും മെയ് 27 നു കൊച്ചിയിൽ

 

തെന്നിത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽ ഹാസന്റെ വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസനും താരങ്ങളും കേരളത്തിലെത്തുന്നു. മെയ് 27 നു വൈകുന്നേരം 4.30 ന് കൊച്ചി ലുലു മാളിൽ ആണ് പരിപാടി നടക്കുന്നത്. ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിക്രം വിതരണത്തിനെത്തിക്കുന്നത്. തനിക്കെന്നും പ്രിയപ്പെട്ട കേരളത്തിലേക്ക് ആരാധകരെ കാണാനും വിക്രം വിശേഷങ്ങൾ പങ്കുവയ്ക്കാനും കമൽഹാസൻ എത്തുമ്പോൾ, അദ്ദേഹത്തിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്, മറ്റു താരങ്ങൾ, അണിയറപ്രവർത്തകർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും.

താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയിൽ സൂര്യയുടെ സാന്നിദ്ധ്യം കൂടി എത്തിയ ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങൾ ഉള്ള ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയപ്പോൾ തന്നെ മാസ്സ് എന്റെർറ്റൈനെർ എന്നുള്ള വിലയിരുത്തൽ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു.

രണ്ടേ മുക്കാൽ കോടിയിലധികം കാഴ്ചക്കാരുമായി വിക്രം ട്രൈലെർ, ജൂൺ 3 നു വിക്രം തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിക്കുമെന്നു ഉറപ്പു നൽകുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version