ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍   ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേർക്കുനേർ

കൊൽക്കത്ത : ഐപിഎൽ 15-ാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളാകാൻ ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സും ഇന്ന് ഏറ്റുമുട്ടും.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.മികച്ച ഫോമിലുള്ള ഒരുപിടി താരങ്ങളുമായി പ്രതീക്ഷയിലാണ് ഇരു ടീമുകളും. യുവ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തും സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനും നേര്‍ക്കുനേര്‍ വരുമ്ബോള്‍ ആര്‍ക്കൊപ്പമാവും ജയമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

 

 

എന്നാല്‍ മത്സരത്തില്‍ ഗുജറാത്തിനുമേല്‍ രാജസ്ഥാന് മേല്‍ക്കൈയുണ്ടെന്നാണ് ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി പറയുന്നത്. ഏതൊരു വലിയ മത്സരത്തിലും തങ്ങളുടെ അനുഭവപരിചയം ഉപയോഗിക്കാനാകുന്ന മൂന്ന് ബൗളര്‍മാരുടെ സാന്നിധ്യമാണ് രാജസ്ഥന് മുന്‍ തൂക്കം നല്‍കുന്നതെന്ന് വെട്ടോറി പറഞ്ഞു.രാത്രി 7.30നാണ് മത്സരം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version