NEWS

പച്ചക്കറി,മത്സ്യ-മാംസ വില കുതിച്ചു കയറുന്നു

പത്തനംതിട്ട: പച്ചക്കറിക്ക് പുറകെ മത്സ്യ,മാംസ വിലയും കുതിച്ചുയരുന്നു.കിലോയ്ക്ക് 380 രൂപയാണ് പോത്തിറച്ചിക്ക് വില.  കോഴിയിറച്ചിക്ക് 160 രൂപയുമായി.നാടന്‍ കോഴിക്കാകട്ടെ 220 രൂപയാണ് ഒരുകിലോ യുടെ വില.
മീന്‍ വിലയാകട്ടെ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മത്തിക്ക് 220 രൂപയാണ്.വലിയ അയലയ്ക്ക് 280 രൂപയും കിളിക്ക് 260 രൂപയും കൊ‌ടുക്കണം.മോദയ്ക്കും വറ്റയ്ക്കുമെല്ലാം 500 ന് മുകളിലാണ് കിലോയ്ക്ക് വില.ഉണക്കമീന്‍ വിപണിയിലും വിലക്കയറ്റം ദൃശ്യമാണ്.
പച്ചക്കറികളുടെ വിലയും ഒരാഴ്ചകൊണ്ട് ഇരട്ടിയിലേറെയായി.ഒരാഴ്ച മുമ്പ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇന്ന് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെയാണ് ഇത്തരത്തില്‍ വില കൂടിയത്. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ വഴുതന 50 രൂപയായി.

Back to top button
error: