KeralaNEWS

വിദ്വേഷ പ്രസംഗ കേസില്‍ ഒളിവില്‍ പോയ പി.സി ജോർജിന് വ്യാഴാഴ്ച്ച വരെ ജാമ്യം, ജോർജിനെ കണ്ടു പിടിച്ചു കൊടുത്താൽ 50,000 രൂപ പാരിതോഷികവുമായി അയൽക്കാരൻ

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു . പി.സി ജോർജിന് വേണ്ടി മകൻ അഡ്വ. ഷോൺ ജോർജ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. വ്യാഴാഴ്ച്ച വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പി സി ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ വിജയഭാനുവാണ് ഹാജരായത്.

വസ്തുതകൾ പരിഗണിക്കാതെയാണ് സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ല എന്നും ഹർജിയിൽ പിസി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പൊലീസിന് മേൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോര്‍ജ് കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിൽ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചു.

തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ പി.സി ജോര്‍ജ് ഒളിവില്‍ പോയി. എന്നാല്‍, താന്‍ നിയമത്തില്‍നിന്നും ഓടിയൊളിക്കില്ലെന്നാണ് ജോര്‍ജ് ഇപ്പോള്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ പി.സി ജോർജിനെ കണ്ടുപിടിച്ചു കൊടുത്താൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയൽക്കാരനായ യുവാവ്.

എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ഭയന്ന മുങ്ങിയ പി സി ജോർജിനെ കാണിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവാവ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ സഹൽ കൊല്ലംപറമ്പിലാണ് ഈ പ്രഖ്യാപനവുമായി രം​ഗത്തെത്തിയത്.
പി സി ജോർജിനെ കാണിച്ചുകൊടുക്കുന്നവർക്ക് 50000 രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴാണ് 50,000 രൂപയെന്നും രാത്രിയായാൽ ഒരു ലക്ഷമാവുമെന്നും സഹൽ പറഞ്ഞു. പി സി ജോർജിനെ കാണിച്ചുതരണം എന്നില്ല, അയാൾ ഉള്ള സ്ഥലം കൃത്യമായി കാണിച്ചുതന്നാലും മതി പണം കൊടുക്കുമെന്ന് സഹൽ വ്യക്തമാക്കി.
വാഹന കച്ചവടക്കാരനായ സഹൽ പി സി ജോർജിന്റെ അയൽവാസി കൂടിയാണ്.
ജോർജ് ഇപ്പോൾ മുങ്ങിയിരിക്കുകയല്ലേ. ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനമെന്നും സഹൽ പറഞ്ഞു.
“അയാൾ ഇനിയൊരിക്കലും ആരെയും ആക്ഷേപിക്കരുത്. ഒരു മതത്തിലുള്ളവരേയും അധിക്ഷേപിക്കരുത്.
പൊലീസ് അവരുടെ ശ്രമം തുടരട്ടെ. എങ്കിലും നമ്മുടെ ഭാ​ഗത്തുനിന്നും ഒരു ഓഫർ പ്രഖ്യാപിച്ചു എന്നേയുള്ളൂ. ആർക്കെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുകയും അതുവഴി അയാളെ പിടികൂടാനും സാധിക്കുമല്ലോ…”
സഹൽ പറഞ്ഞു. പൊലീസുകാർ പിടികൂടിയാൽ അവർക്ക് പാരിതോഷികം കൊടുക്കുമോ എന്ന ചോദ്യത്തിന് ‘അവർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുണ്ടല്ലോ’ എന്ന് സഹൽ പ്രതികരിച്ചു.

സഹലിൻ്റെ നമ്പർ:  8136945968

Back to top button
error: