പോപ്പുലർ ഫ്രണ്ട്‌ മാർച്ചിൽ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളികളുയർത്തിയത് പോലീസ് അന്വേഷിക്കുന്നു.സാമൂഹിക മാധ്യമങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഒരു പ്രവർത്തകന്റെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്.കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിർന്നവർ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്.ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.

ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു.ഇത്ര ചെറു പ്രായത്തിലെ കുട്ടിയുടെ മനസിൽ ഇത്തരം കാര്യങ്ങൾ എങ്ങനെ വന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

 

 

അതേസമയം സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version