ഡൽഹിയിൽ കനത്തമഴ; താപനില കുറഞ്ഞു

ന്യൂഡല്‍ഹി | ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി പരക്കെ മഴ.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കനത്ത മഴയാണുണ്ടായത്.ഇതോടെ കഴിഞ്ഞ ദിവസം 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ട ഡല്‍ഹിയില്‍ താപനില 18ലെത്തി.

 

 

ഇന്ന് പുലര്‍ച്ചെയുണ്ടായ മഴയിലും കാറ്റിലും ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി മുടങ്ങുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു.വിമാന സര്‍വീസിനേയും മഴ ബാധിച്ചു.വിമാനങ്ങൾ പലതും വഴിതിരിച്ചു വിട്ടിരിക്കുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version