NEWS

ഡൽഹി പോലീസിൽ അവസരം; ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​പ്ല​സ്ടു പാ​സാ​യവർക്ക് അപേക്ഷിക്കാം

ല്‍​ഹി പൊ​ലീ​സ് ​​ ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ന്‍ കമ്മീഷൻ സെ​പ്റ്റം​ബ​റി​ല്‍ പ​രീ​ക്ഷ ന​ട​ത്തും.ഇ​ന്ത്യ​യി​ലെ​വി​ടെ​യു​ള്ള​വ​ര്‍​ക്കും റി​ക്രൂ​ട്ട്മെ​ന്റി​ല്‍ പ​​ങ്കെ​ടു​ക്കാം.
പു​രു​ഷ​ന്മാ​ര്‍​ക്ക് 559, വ​നി​ത​ക​ള്‍​ക്ക് 276 ഉ​ള്‍​പ്പെ​ടെ ആ​കെ 835 ഒ​ഴി​വു​ണ്ട്. ഒ.​ബി.​സി, EWS, SC, ST, വി​മു​ക്ത​ഭ​ട​ന്മാ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​ഴി​വു​ക​ളി​ല്‍ സം​വ​ര​ണ​മു​ണ്ട്.
​യോഗ്യ​ത: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ഇം​ഗ്ലീ​ഷ് ടൈ​പ്പി​ങ്ങി​ല്‍ മി​നി​റ്റി​ല്‍ 30 വാ​ക്ക് വേ​ഗ​ത. അ​ല്ലെ​ങ്കി​ല്‍ ഹി​ന്ദി ടൈ​പ്പി​ങ്ങി​ല്‍ മി​നി​റ്റി​ല്‍ 25 വാ​ക്ക് വേ​ഗ​ത വേ​ണം. പ്രാ​യ​പ​രി​ധി 1.1.2022ല്‍ 18-25. ​സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്. പു​രു​ഷ​ന്മാ​ര്‍​ക്ക് 165 സെ​ന്റി​മീ​റ്റ​ര്‍ ഉ​യ​ര​വും 78-82 സെ​ന്റി​മീ​റ്റ​ര്‍ നെ​ഞ്ച​ള​വും ഉ​ണ്ടാ​ക​ണം. വ​നി​ത​ക​ള്‍​ക്ക് 157 സെ​ന്റി​മീ​റ്റ​ര്‍ ഉ​യ​രം മ​തി. പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ശാ​രീ​രി​ക​യോ​ഗ്യ​ത​യി​ല്‍ ഇ​ള​വു​ണ്ട്. വി​ജ്ഞാ​പ​നം https://ssc.nic.inല്‍​. ജൂ​ണ്‍ 16 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. 17 വ​രെ ഫീ​സ് അ​ട​ക്കാം.

Back to top button
error: