കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം. കോൺഗ്രസ്സ് പ്രവര്‍ത്തകൻ അറസ്റ്റിൽ

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ട​യാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി ബ​സി​ന് ക​ല്ലെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ വാ‍​ർ​ഡ് മെ​മ്പ​ർ മ​ണി​ക്കു​ട്ട​നാ​ണ് ബ​സി​ന് ക​ല്ലെ​റി​ഞ്ഞ​ത്.

 

മ​ണി​ക്കു​ട്ട​നെ പി​ന്നീ​ട് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

ബ​സി​ന​ക​ത്ത് വ​ച്ച് മു​ണ്ട​ഴി​ച്ച് കൈ​യി​ൽ പി​ടി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് മ​ണി​ക്കു​ട്ട​നെ ഇ​റ​ക്കി​വി​ട്ട​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ൽ ക​യ​റി ബ​സി​ന് സ​മീ​പ​മെ​ത്തി​യ മ​ണി​ക്കു​ട്ട​ൻ ക​ല്ലെ​റി​ഞ്ഞു.

 

ക​ല്ലേ​റി​ൽ ക​ണ്ട​ക്ട​ർ അ​നൂ​പി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version