NEWS

മെയ് 25ന് ഭാരത് ബന്ദ് 

ന്യൂഡെല്‍ഹി: ഓള്‍ ഇന്‍ഡ്യ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു.
ഒബിസിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് സംഘടനയുടെ സഹരന്‍പൂര്‍ ജില്ലാ പ്രസിഡന്റ് നീരജ് ധിമാന്‍ പറഞ്ഞു.ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു.സ്വകാര്യ മേഖലകളില്‍ എസ്സി/എസ്ടി/ഒബിസി സംവരണം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ജാതി അടിസ്ഥാനമാക്കിയുള്ള ഒബിസി സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ല, ഇവിഎം അഴിമതി, സ്വകാര്യമേഖലയില്‍ എസ്സി, എസ്ടി, ഒബിസി സംവരണം, കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം, പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുക, മധ്യപ്രദേശിലെയും ഒഡീഷയിലെയും പഞ്ചായത് തെരഞ്ഞെടുപ്പുകളില്‍ ഒബിസി സംവരണത്തില്‍ പ്രത്യേക വോടര്‍പട്ടിക നടപ്പാക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്, വാക്‌സിനേഷന് നിര്‍ബന്ധിക്കരുത്, ലോക്ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം.
അതേസമയം ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ബഹുജന്‍ മുക്തി പാർട്ടി സംസ്ഥാന അധ്യക്ഷന്‍ ഡിപി സിംഗ് ജനങ്ങളോട് ആഹ്വാനം ചെയ്തു. മെയ് 25 ന് കട കമ്ബോളങ്ങളും പൊതുഗതാഗതവും പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: