വീണ്ടും നിരക്ക് വർദ്ധനയ്ക്കൊരുങ്ങി എയർടെൽ

ന്യൂഡൽഹി:  പ്രീപെയ്ഡ് പ്ലാനുകളുടെ വില വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി എയര്‍ടെൽ എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റലാണ് ഇത് സംബന്ധിച്ച സൂചനകള്‍
നല്‍കിയത്.ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം (ARPU) 200 രൂപയായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വോഡഫോണ്‍- ഐഡിയ, റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയുള്‍പ്പെടെയുള്ള ടെലികോം കമ്ബനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.ഏകദേശം 18 മുതല്‍ 25 ശതമാനം വരെയാണ് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version