NEWS

പോലീസ് സ്‌റ്റേഷൻ കത്തിച്ച ജനക്കൂട്ടത്തിന്റെ വീടുകൾ ബുൾഡോസർകൊണ്ട്  ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം

ദിസ്പുർ: കസ്റ്റഡി മരണം ആരോപിച്ച് ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടതിന് പിന്നാലെ അക്രമികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച്  ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. പോലീസ് സ്റ്റേഷൻ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം വീടുകളാണ് നഗോൺ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
പോലീസ് കസ്റ്റഡിയിൽ ഒരാൾ മരിച്ചതിനേതുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം അസാമിലെ നഗോണിൽ ഇന്നലെ പോലീസ് സ്റ്റേഷൻ കത്തിച്ചിരുന്നു.ഈ കേസിൽ അറസ്റ്റിലായവരുടെ വീടുകൾ ഉൾപ്പടെയാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. പോലീസ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം.കൂടുതൽ നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.എന്നാൽ, ഇവയൊന്നും കൈയേറി നിർമിച്ച വീടുകളല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Back to top button
error: