പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സജിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ‘മിസ്റ്റര്‍ റോമിയോ’യില്‍ (1996) പാടിയ ‘തണ്ണീരും കാതലിക്കും’ എന്ന ഹിറ്റ് ഗാനമാണ് സംഗീത പാടിയതില്‍ ഏറ്റവും ശ്രദ്ധേയമായ ഗാനം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്ബിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരേ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
ശവസംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version