ഇരട്ട സഹോദരനുമായുള്ള രൂപസാദൃശ്യം മുതലെടുത്ത് അയാളുടെ ഭാര്യയ്ക്കൊപ്പം യുവാവ് അന്തിയുറങ്ങിയത് ആറുമാസം, പരാതിയുമായി യുവതി

ഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ഇരട്ടസഹോദരന്‍റെ രൂപസാദൃശ്യം മുതലെടുത്ത് സഹോദര ഭാര്യയെ ഏറെനാൾ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. 6 മാസത്തിലേറെ കാലമാണ് ഇയാള്‍ സഹോദരന്‍റെ ഭാര്യയെ പീഡനത്തിനിരയാക്കിയത്.

സ്വന്തം ഭര്‍ത്താവിന്‍റെ സഹോദരനൊപ്പമാണ് 6 മാസമായി താന്‍ കഴിഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയ യുവതി ഭര്‍ത്താവിനോടും അയാളുടെ മാതാപിതാക്കളോടും പരാതിപ്പെട്ടു.

എന്നാല്‍ കുറ്റം മറച്ചുവച്ച്‌ യുവാവിനെ സംരക്ഷിക്കുകയാണ് ഭർത്താവും ബന്ധുക്കളും ചെയ്‌തത്. തുടര്‍ന്ന് യുവതി സ്വന്തം മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 378, 323, 506, 24 എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെ ശിവാജിനഗര്‍ പൊലീസ് അറസ്റ്റു ചെയ്‌തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version