കേരളത്തിൽ ഇന്ധനവില

കൊച്ചി: കേന്ദ്രം എക്‌സൈസ്‌ നികുതിയും സംസ്‌ഥാനം വാറ്റ്‌നികുതിയും കുറച്ചതോടെ സംസ്‌ഥാനത്ത്‌ പെട്രോള്‍ വില ശരാശരി 105 രൂപ ആയി.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന്‌ 104.62 രൂപയും ഡീസലിന്‌ 92.63 രൂപയും ആയി. തിരുവനന്തപുരം; പെട്രോള്‍: 106.74 രൂപ. ഡീസല്‍: 96.58 രൂപ. കോഴിക്കോട്‌; പെട്രോള്‍: 104.92 രൂപ. ഡീസല്‍ 94.89 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
 പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കേന്ദ്രം കുറച്ചത്.
കേരളത്തില്‍ പെട്രോളിന്റെ നികുതിയില്‍ 2.41 രൂപയും ഡീസലിന്റെ നികുതിയില്‍ 1.36 രൂപയുമാണ് കുറച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version