സിമന്റ്, കമ്പി, വളം വില കുറയും

ഡല്‍ഹി: ഇന്ധന നികുതി കുറച്ചതിന് പുറമേ സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെയും വളത്തിന്റെയും വില കുറയ്ക്കാന്‍ കേന്ദ്ര നീക്കം.

സിമന്റിന്റെ ലഭ്യത കൂട്ടിയും വിതരണരീതി മെച്ചപ്പെടുത്തിയും വില കുറയ്ക്കാനാണു ശ്രമം. വളത്തിന്റെ വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ വളത്തിന്റെ സബ്സിഡിക്കായി ബജറ്റില്‍ മാറ്റിവച്ച 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ 1.10 ലക്ഷം കോടി കൂടി കേന്ദ്രം അനുവദിച്ചു.

നികുതിയില്ലാതിരുന്ന 11 അസംസ്കൃത വസ്തുക്കള്‍ക്ക് 15 ശതമാനം കയറ്റുമതി നികുതി ചുമത്തി. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തര വിപണിയില്‍ ഇരുമ്ബയിര്, സ്റ്റീല്‍ എന്നിവയുടെ ലഭ്യത കൂട്ടാനുള്ള ശ്രമമാണിത്. ഇരുമ്ബയിര് പെല്ലറ്റുകള്‍ക്കു 45ശതമാനം നികുതി ചുമത്തി.

 

 

ആഭ്യന്തര സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കാന്‍ മൂന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി. രണ്ടെണ്ണത്തിന് 2.5 ശതമാനവും ഒരെണ്ണത്തിന് അഞ്ച് ശതമാനവുമായിരുന്നു നിരക്ക്. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട് 3 വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version