ചെന്നൈ: മദ്യപാനത്തെ ചോദ്യം ചെയ്ത പെണ്മക്കളെ അച്ഛന് അടിച്ചുകൊന്നു.തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് ദാരുണസംഭവം.പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി(16), ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന ദീപ(14) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഗോവിന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ ജോലിയ്ക്ക് പോയ സമയം പിതാവിന്റെ മദ്യപാനം ഇവര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ദോവിന്ദരാജന്‍ മരത്തടികൊണ്ട് കുട്ടികളെ അടിക്കുകയായിരുന്നു.സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോവിന്ദരാജന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്.