ചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു

നാദാപുരം: കല്ലാച്ചി ചിയ്യൂരില്‍ ചെമ്മീന്‍കറി കഴിച്ച അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
ചിയ്യൂരിലെ കരിമ്ബാലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഖയാണ് (46) മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കല്ലാച്ചി മത്സ്യ മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ ചെമ്മീന്‍ മേയ് 17ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടുകാര്‍ കറിവെച്ച്‌ കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ട സുലൈഖയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് 18ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാത്രി ആരോഗ്യനില വഷളായതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version