മഴക്കാലം മോഷണക്കാലമാണ്; ഇത് വായിക്കാതെ പോകരുത്

ഴിഞ്ഞ ദിവസം രാത്രിയുണ്ടായ മോഷണ ശ്രമത്തിനിടയിൽ കിണറ്റിൽ വീഴുകയും തിരിച്ചു കയറാൻ പറ്റാത്തതിനാൽ മാത്രം പിടിക്കപ്പെടുകയും ചെയ്ത കള്ളന്റെ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.അങ്ങനെ പിടിക്കപ്പെട്ട കള്ളൻ്റെ ചിത്രമാണ് ഒന്നാമത്തേത്.പക്ഷെ നമ്മൾ ഏറേ ശ്രദ്ധിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും രണ്ടാമത്തേ ചിത്രമാണ്.മോഷണത്തിന് വന്ന യുവാവിൻ്റെ കൈയ്യിൽക്കണ്ട ആയുധമാണ് ചിത്രത്തിലുള്ളത്.ചുണ്ട് നീണ്ട നല്ല ഉഗ്രൻ വെട്ടുകത്തി.
 മോഷണത്തിന് വേണ്ടി വാതിൽക്കുത്തിത്തുറക്കാനോ പൊളിക്കാനോ അതു കൊണ്ട് പെട്ടന്ന് കഴിയില്ലെന്നതുറപ്പാണ്, പിന്നെ എന്തിന്?
 അതിലേക്കു വരുന്നതിന് മുമ്പ് ഒരു കാര്യംകൂടി ഈ കള്ളൻ മോഷണത്തിന് തിരഞ്ഞെടുത്ത വീട് റിട്ടയർ ചെയ്ത അദ്ധ്യാപകദമ്പതികളുടെ വീടാണ്. മക്കളാരും സ്ഥലത്തില്ല. സംഭവസമയത്ത് അവരും വീട്ടിലുണ്ടായിരുന്നില്ല,എങ്കിലും അവർ അന്ന് വീട്ടിലുണ്ടായിരുന്നെന്ന് കരുതുക.വീടിൻ്റെ മുകളിലെ നിലയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ സ്വാഭാവികമായും കയറിനോക്കും. ശബ്ദം പുറത്തു നിന്നാണെങ്കിൽ പുറത്തേക്കുള്ള വാതിൽ തുറന്നു നോക്കും….
 വെട്ടുകത്തിയുമായി പുറത്തു നിൽക്കുന്ന കള്ളൻ പിന്നെ എന്ത് ചെയ്യുമെന്ന് പത്രങ്ങളിൽ നമ്മൾ നിരന്തരം കാണാറുള്ളതല്ലേ ..ഒരു നാട് ജാഗ്രത പാലിക്കപ്പെടേണ്ടത് അവിടെയാണ്.വെട്ടുകത്തിയുമായി കക്കാൻ വരുന്നവന് മനുഷ്യജീവനുകൾ ഒരു പ്രശ്നമല്ല.
രാത്രി കാലങ്ങളിൽ പുറത്തു നിന്നോ അകത്തു നിന്നോ അസാധാരണമാവിധം എന്തെങ്കിലും ശബ്ദം കേട്ടാൽ ഉടനേ ചെന്നു നോക്കാതെ മുൻകരുതലുകൾ സ്വീകരിക്കുക.പുറത്തുനിന്നാണെങ്കിൽ സാധാരണ ശബ്ദമാണെങ്കിൽപ്പോലും വാതിൽ തുറക്കാതിരിക്കുക. അപകടമാണെന്ന് തിരിച്ചറിഞ്ഞാൽ അയൽപക്കക്കാരേയോ നാട്ടിലേ പൊതുപ്രവർത്തകരേയോ അല്ലെങ്കിൽ 112 ലേക്കോ വിളിക്കുക…
 ഉറങ്ങാൻന്നേരം ഫോൺ കൈയ്യെത്തുന്ന ദൂരത്ത് വെക്കുക…  മുളക് പൊടി പോലുള്ളവയോ ,വിപണിയിൽ കിട്ടുന്ന പെപ്പർസ്പ്രേയോ പെട്ടെന്നെടുത്ത് പെരുമാറാൻ പാകത്തിൽ വെക്കുന്നതും നല്ലതാണ്.
നാട്ടിൽ രാഷ്ട്രീയ-സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മ്മയുണ്ടാക്കുകയും അവരുടെ നമ്പർ എല്ലാ വീടുകളിലും കൊടുക്കുകയും ചെയ്യുക.പെട്ടന്നു കാണാവുന്ന തരത്തിൽ നമ്പറുകൾ ചുമരിൽ പതിക്കുന്നതാവും കൂടുതൽ നല്ലത്.
രാത്രികാലങ്ങളിൽ നഗരത്തിലും മറ്റു പ്രദേശങ്ങളിലും ഒറ്റക്ക് അകപ്പെടുന്ന സ്ത്രീകൾക്ക് 1091 ൽ വിളിക്കാം. പോലീസിന്റെ വനിതാ ഹെല്പ് ലൈനാണ് 1091.അതാത് പോലീസ് സ്റ്റേഷൻ പരിധിയിലെ പിങ്ക് പെട്രോൾ, സ്റ്റേഷൻ / കൺട്രോൾ റൂം പെട്രോളിംഗ് ടീം ഉടൻ സഹായത്തിനെത്തും.
ഓർമ്മിക്കുക
വനിതാ ഹെല്പ് ലൈൻ – 1091
പിങ്ക് പോലീസ് – 1515
പോലീസ് കൺട്രോൾ റൂം – 112
രാത്രി ഒറ്റക്ക് അകപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് വിളിക്കാം എന്ന പേരിൽ കുറച്ചുകാലമായി പ്രചരിക്കുന്ന 7837018555 എന്ന നമ്പർ കേരള പോലീസിന്റേത് അല്ല എന്ന വിവരം കൂടി അറിയിച്ചു കൊള്ളട്ടെ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version