IndiaNEWS

ഹെൽമറ്റ് ധരിക്കുമ്പോൾ സ്ട്രാപ്പ് കെട്ടണം, ഐ എസ് ഐ മാർക്ക് വേണം ഇല്ലെങ്കിൽ ജൂൺ ഒന്നു മുതൽ കടുത്തപിഴ

ലർക്കും ഒരലങ്കാരം പോലെയാണ്  ഹെല്‍മറ്റ്. ചിലർ കയ്യിലോ ബൈക്കിലോ കൊളുത്തിയിട്ടു കൊണ്ടാവും യാത്ര ചെയ്യുന്നത്. മറ്റു ചിലർ ശിരസ്സിൽ വച്ചാൽ തന്നെ സ്ട്രാപ്പ് കെട്ടുകയോ നന്നായി ഉറപ്പിച്ചു വയ്ക്കുകയോ ചെയ്യാറില്ല. ഇനി മുതൽ അത്തരം ഉടായിപ്പുകാർക്ക് കടുത്ത ശിക്ഷ ലഭിക്കും. ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി.

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബിഐഎസ് അല്ലെങ്കില്‍ ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ചുമത്തും. മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിക്കുക.

ഓരോ നിയമലംഘനത്തിനും ആയിരം രൂപയാണ് പിഴ ചുമത്തുക. നിയമം അനുസരിച്ച്‌ മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വ്യവസ്ഥ ഉണ്ട്. അംഗീകാരമില്ലാത്ത ഹെല്‍മറ്റുകള്‍ ധരിക്കുന്നത് നിരോധിച്ചത് 2021 ജൂണ്‍ ഒന്നുമുതലാണ്.

Back to top button
error: