KeralaNEWS

ചെള്ള് പനി മാരകം, ഡൽഹിയിൽ നിന്ന് വന്ന തിരൂർ സ്വദേശിനിയായ വിദ്യാർഥിനിക്ക് രോഗം സ്ഥിരീകരിച്ചു

തിരൂർ: രോഗം മൂർച്ഛിച്ച് ചികിത്സ തേടി എത്തിയ വിദ്യാർഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് വന്ന 19കാരിയായ തിരൂർ സ്വദേശിനിക്ക് ശിഹാബ് തങ്ങൾ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്.

വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതു മൂലം ക്ഷീണിതയായ തിരൂർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം. പനി, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണം തിരിച്ചറിഞ്ഞാലുടൻ ചികിത്സ തേടുക.
രോഗം ബാധിച്ച കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതിനെ തുടർന്നാണ് ചികിത്സ തേടിയത്.

തലവേദന, പനി, തണുത്തുവിറക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രകടലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രിയിൽ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മർദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

മൈറ്റ് എന്ന ചെറുപ്രാണിയിലൂടെ പകരുന്ന ‘ഒറിൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയയാണ് ഈ രോഗം വരുത്തുന്നത്. പ്രാണി കടിക്കുന്നവർക്ക് രോഗം പടരും. 1930-ൽ ജപ്പാനിലാണ് ചെള്ളുപനി ആദ്യമായി കണ്ടെത്തിയത്. വൃത്തിഹീനവും കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്നതുമായ സ്ഥലങ്ങളിലാണ് ഈ പ്രാണികളെ കാണുന്നത്.

ഡൽഹിയിലെ തിരക്കേറിയ തെരുവിൽ ഭക്ഷണം കഴിക്കാൻ പോയ വിദ്യാർഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥിനിക്ക് പനിയും തലവേദനയും ഛർദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. രോഗം മൂർച്ഛിച്ചതോടെ വിദ്യാർഥിനിയെ ബന്ധുക്കൾ തിരൂരിലേക്ക് കൊണ്ടുവന്ന് ചികിത്സ തേടി. ചെള്ളുപനിക്കുള്ള ‘വെയിൽ ഫെലിക്സ്’ പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു.

Back to top button
error: