ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതം, കബഡിതാരം അനന്തുരാജ് അബുദാബിയിൽ മരിച്ചു

ചെറുവത്തൂർ: ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കബഡി താരം അബുദാബിയിൽ മരിച്ചു.അച്ചാംതുരുത്തിയിലെ എ കെ രാജു,ടി വി പ്രിയ ദമ്പതികളുടെ മകൻ അനന്തുരാജ് (ഉണ്ണി 23) ആണ് മരണപ്പെട്ടത്. അബൂദാബിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.സഹോദരി ആതിര.

മൃതദേഹം നാളെ (ശനി) രാവിലെ 10 മണിക്ക് അച്ചാംതുരുത്തി പൊതുമുതല്‍ ശ്മശാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version