KeralaNEWS

കേരളം ഗോവയായി മാറുമോ…? കശുവണ്ടിയിൽ നിന്നും കപ്പയിൽ നിന്നും മദ്യം, വഴിയോരം നിറയെ ബെവ്‌കോ ഔട്ട്ലെറ്റുകൾ, പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുമോ …?

പൂട്ടിയ മദ്യവിൽപ്പനശാലകൾ സംസ്ഥാനത്ത് വീണ്ടും തുറക്കുന്നു. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. ദേശീയ–സംസ്ഥാന പാതയോരത്ത് 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന സുപ്രീംകോടതി നിരോധിച്ചതോടെയാണ് നിരവധി ഷോപ്പുകൾ പൂട്ടേണ്ടിവന്നത്. മുമ്പ് ഇവ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് തന്നെ പുതിയ വിൽപ്പനശാലകൾ തുടങ്ങും. നഗരസഭാ പ്രദേശങ്ങളിൽ തിരക്കുള്ള വിൽപ്പനശാലകൾക്ക് അടുത്തായി തിരക്കു കുറയ്ക്കാൻ പുതിയവ ആരംഭിക്കും. 20 കിലോമീറ്ററിൽ അധികം ദൂരത്തിൽ വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയവ തുടങ്ങും.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വ്യാജവാറ്റും വ്യാജമദ്യവും തടയുക എന്ന ലക്ഷ്യത്തോടെ വിൽപ്പനശാലകൾ വരുന്നു. ടൂറിസം കേന്ദ്രങ്ങളിൽ പുതിയ ഔട്ട് ലെറ്റുകൾ വരുന്നു. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറവിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കും.

മുമ്പ് പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി മാറ്റുമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയവ ആരംഭിക്കുമെന്നും ബവ്കോ പറയുന്നു. ഔട്ടലെറ്റുകളുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കും. 190 വില്‍പ്പനശാലകള്‍ തുറക്കണമെന്നാണ് ബവ്‌കോ ശുപാര്‍ശ. എക്‌സൈസ് വകുപ്പിനും ഇതിനോടു യോജിപ്പാണ്.
ചുരുക്കത്തിൽ കേരളം ഗോവയായി മാറും… എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മദ്യക്കടകൾ മാത്രം.

പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുണ്ടായിരുന്നു ഡ്രൈഡേ ഒഴിവാക്കാനും നീക്കമുണ്ട്. ഒന്നാം തീയതിയും ഇനിമുതൽ മദ്യശാലകള്‍ പ്രവര്‍ത്തിക്കും. ഒ​ന്നാം തീ​യ​തി അ​വ​ധി​യാ​ണെ​ങ്കി​ലും ക​രി​ഞ്ച​ന്ത​യി​ൽ മ​ദ്യം സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വാദം. ആ​രാ​ധനാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ.എസ്.ടി കോളനികൾ എന്നിവയിൽ നിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറക്കും​. നിലവിൽ 400 മീറ്ററാണ് ദൂരപരിധി.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐ.ടി പാര്‍ക്കുകളില്‍ ആവശ്യാനുസരണം ബാറുകളും പബ്ബുകളും നിലവില്‍ വരും. ഇതു സംബന്ധിച്ച് ഐ.ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ള മികച്ച ഐടി സ്ഥാപനങ്ങള്‍ക്കാണ് പബ്ബുകള്‍ക്ക് ലൈസന്‍സ് നല്‍കുക.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മാത്രമാണ് ഇടവേളകള്‍ ചെലവഴിക്കാനുള്ള ഒരേയൊരു ഉപാധി.
”യുവതയാണല്ലോ വിവിധ ഐടി പാര്‍ക്കുകളില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാര്‍ക്കുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്… ”
മുഖ്യമന്ത്രി ഇതു സംബന്ധിച്ച് നിയമസഭയില്‍ പറഞ്ഞതിങ്ങനെ.

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കും എന്നാണ് കണക്ക് കൂട്ടൽ.

നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അടക്കം വേണം എന്നായിരുന്നു ആവശ്യം. കേരളത്തിലെ ഐടി പാർക്കുകളിൽ വിനോദോപാധികളില്ല എന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് ‘നാസ്കോം’ നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഐ.ടി പാര്‍ക്കിനുള്ളിലാകും പബ്ബുകള്‍ പ്രവര്‍ത്തിക്കുക. പുറത്ത് നിന്ന് ഉള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

അതേസമയം, ഐടി മേഖലയിൽ വിനോദോപാധികൾ കൊണ്ടുവരുന്ന നടപടികൾ സ്വാഗതം ചെയ്യുന്നുവെന്നാണ് ഐടി ജീവനക്കാരുടെ സംഘടനകളുടെ പ്രതികരണം. വിദേശകമ്പനികൾ അടക്കം ഇവിടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് ഐടി പാർക്കുകളിൽ ഉള്ളവരും.

ടൂ​റി​സം മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ടൂ​റി​സം വ​കു​പ്പാ​ണ് മു​ന്നോ​ട്ടു വ​ച്ചി​ത്. ഇതനുസരിച്ച് കൂടുതൽ കള്ളു​ഷാ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും അ​നു​മ​തി ല​ഭി​​ക്കും.

ഈ വർഷത്തെ പുതിയ ബഡ്ജറ്റില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ രണ്ടു കോടി രൂപ ധനമന്ത്രി കെ. എൻ ബാലഗോപാൽ അനുവദിച്ചിട്ടുണ്ട്.
മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തി. ബിവറേജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ശു​മാ​ങ്ങ, വാ​ഴ​പ്പ​ഴം, ജാ​തി​ക്ക, പൈ​നാ​പ്പി​ൾ എ​ന്നി​വ​യി​ൽനി​ന്നു വൈ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നെക്കുറി​ച്ചും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു.

”ധാന്യങ്ങളല്ലാതെ പഴവർഗം, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിതമായ ഉത്പന്നങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. അതിൽ വൈനും വീര്യം കുറഞ്ഞ മദ്യവും ഉൾപ്പടെയുള്ളതെല്ലാം നമുക്ക് പരിശോധിക്കാനാകും. നമുക്ക് ഇതിനായി പ്രത്യേകനിയമഭേദഗതിയൊന്നും ആവശ്യമില്ല. 29 ശതമാനത്തിന് താഴെ മാത്രം മദ്യത്തിന്‍റെ അംശമുള്ള ഉത്പന്നങ്ങൾ സാധാരണ രീതിയിൽ ഉത്പാദിപ്പിക്കാവുന്നതാണ്. വളരെ പെട്ടെന്ന് ഇക്കാര്യം നടപ്പാക്കാനാകും. ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ അത് മരച്ചീനിക്കർഷകർക്ക് വലിയൊരു നേട്ടമാകും”
മന്ത്രി എം.വി ഗോവിന്ദൻ പറയുന്നു.

കേരളത്തിൽ 18 മുതൽ 22 ലക്ഷം വരെ മരച്ചീനിക്കർഷകരുണ്ട്. 6.97 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നു.

മദ്യനയത്തിലെ പുതിയ നിർദേശങ്ങളും ഫീസ് വർധനയും ഫലത്തിൽ മദ്യവില ഉയരാൻ കാരണമാകും. മദ്യവില ഉയർത്താൻ ഇപ്പോൾ തന്നെ ആവശ്യപ്പെടുന്ന മദ്യക്കമ്പനികൾ പുതിയ സാഹചര്യത്തിൽ സമ്മർദ്ദം വർധിപ്പിക്കും.

മദ്യനയത്തെ ചൊല്ലി ഇടതുമുന്നണിയിൽ ചില മൂളലുകളും മുരളലുകളും എ.ഐ.ടി.യു.സിയിൽ നിന്നും മറ്റും ഉയർന്നെങ്കിലും ഒന്നും വെളിയിൽ കേട്ടില്ല. സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാനുള്ള അടവാണ് ഇതെന്ന് അട്ടഹാസം മുഴക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനനെയും പിന്നെ കണ്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വി. എം സുധീരനും ചങ്ങനാശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടവുമൊക്കെ ചില്ലറ വിമർശനങ്ങൾ ഉയർത്തിയെങ്കിലും ആരുമതു കേട്ടതായി തോന്നിയില്ല.

Back to top button
error: