തിരുവനന്തപുരത്തു തകർന്ന കെട്ടിടവുമായി ഊരാളുങ്കൽ സൊസൈറ്റിക്കു ബന്ധമില്ല, വ്യാജവാർത്തയും, വ്യാജപ്രചാരണവും അവസാനിപ്പിക്കണം

 

തിരുവനന്തപുരത്ത് ഐറ്റി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അതു നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് വ്യാജമാണെന്ന് സൊസൈറ്റി ഔദ്യോഗികമായി അറിയിക്കുന്നു. വാർത്തയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചത് സൊസൈറ്റി (ULCCS) അല്ല. ആ കെട്ടിടമോ അതിനോടടുത്തു സ്ഥിതിചെയ്യുന്ന ഏതെങ്കിലും കെട്ടിടമോ യുഎൽസിസിഎസ് നിർമ്മിക്കുകയോ അറ്റകുറ്റപ്പണി ചെയ്യുകപോലുമോ ചെയ്തിട്ടില്ല.

ഈ വാർത്ത മറ്റുചില ഓൺലൈൻ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതായും പലരും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു. ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു പിന്തിരിയണമെന്ന് അവരോടെല്ലാം അഭ്യർത്ഥിക്കുന്നു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version