സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

എച്ച്‌എന്‍എല്ലിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

”എച്ച്‌എന്‍എല്‍ കേരളത്തിന്റെ കൂടി സ്വത്താണ്. അത് പ്രവര്‍ത്തനമാരംഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൗകര്യങ്ങള്‍ വഴിയാണ്. സ്ഥാപനം കേന്ദ്രം കൈയ്യൊഴിഞ്ഞാല്‍ അത് കേരളത്തിന് സ്വന്തമാകേണ്ടതാണ്. ഇവിടെ വ്യവസായം തുടങ്ങാന്‍ തര്‍ക്കത്തിന് നില്‍ക്കാതെ സ്ഥലം വിട്ടുനല്‍കിയവര്‍ കാണിച്ചുതന്നത് വലിയ മാതൃകയാണ്.” കെപിപിഎല്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍നിന്ന തൊഴിലാളികളും അഭിനന്ദനം അര്‍ഹിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാന്‍ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച്‌  വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് എന്ന പേരിൽ ഇന്നലെയാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version