വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​ര​ച്ചി​ല്ല ചാ​ഞ്ഞു​കി​ട​ക്കു​ന്ന​തു ക​ണ്ടാ​ൽ വൈ​ദ്യു​തി ബോ​ർ​ഡി​നെ കൈ​യോ​ടെ അ​റി​യി​ക്കൂ.. ബോ​ർ​ഡ് സ​മ്മാ​നം ത​രും

വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​ര​ച്ചി​ല്ല ചാ​ഞ്ഞു​കി​ട​ക്കു​ന്ന​തു ക​ണ്ടാ​ൽ വൈ​ദ്യു​തി ബോ​ർ​ഡി​നെ കൈ​യ്ക്കു​കൈ​യോ​ടെ അ​റി​യി​ച്ചാൽ ബോ​ർ​ഡ് സ​മ്മാ​നം ത​രും. വൈ​ദ്യു​തി ലൈ​നി​നു മീ​തെ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ മ​ര​ക്കൊ​മ്പ് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​താ​യോ ചെ​ടി​പ​ട​ർ​പ്പു​ക​ൾ വൈ​ദ്യു​തി തൂ​ണി​ലോ ക​മ്പിനി​യി​ലോ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ലോ പ​ട​ർ​ന്നു കി​ട​ക്കു​ന്ന​താ​യോ ക​ണ്ടാ​ൽ ചിത്രം എടുക്കുക, ബോർഡിന് അയക്കുക. ഇനി സമ്മാനം എത്തുന്നതും കാത്തിരിക്കാം. വൈ​ദ്യു​തി ബോ​ർ​ഡ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

 

ജൂ​ണ്‍ ഒ​ന്നി​നു​ശേ​ഷമാണ് ഇതിന് അവസരമുള്ളത്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സെ​ക്‌​ഷ​ൻ, അ​യ​യ്ക്കു​ന്ന​യാ​ളി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ സ​ഹി​തം 9496001912 എ​ന്ന വാ​ട്സ് ആ​പ് നമ്പ​രി​ലോ കെ​എ​സ്ഇ​ബി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലോ അ​യ​യ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ചി​ത്ര​ങ്ങ​ളോ വി​വ​ര​ങ്ങ​ളോ അ​യ​യ്ക്കു​ന്ന​വ​ർ അ​വ എ​ടു​ക്കു​ന്ന തീ​യ​തി​യും സ​മ​യ​വും ചി​ത്ര​ത്തി​ലോ ഒ​പ്പ​മോ രേ​ഖ​പ്പെ​ടു​ത്തണം. ജൂ​ലൈ 31 വ​രെ അ​യ​ച്ചു​കി​ട്ടു​ന്ന ചി​ത്ര​ങ്ങ​ളി​ൽ 10 എ​ണ്ണ​ത്തി​ന് കെ​എ​സ്ഇ​ബി പാ​ര​തോ​ഷി​കം ന​ൽ​കും. നോ​ഡ​ൽ ഓ​ഫീ​സ​ർ ഇ ​മെ​യി​ൽ: ddkseb@kseb.in.

 

ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സം​സ്ഥാ​ന​ത്ത് ഏ​തെ​ങ്കി​ലും വൈ​ദ്യു​തി ലൈ​നി​നു മീ​തെ അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ മ​ര​ക്കൊ​ ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​താ​യോ ചെ​ടി​പ​ട​ർ​പ്പു​ക​ൾ വൈ​ദ്യു​തി തൂ​ണി​ലോ ക​മ്പിനി​യി​ലോ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ലോ പ​ട​ർ​ന്നു കി​ട​ക്കു​ന്ന​താ​യോ ക​ണ്ടാ​ൽ ജോ​ലി​യി​ൽ വ​ന്ന വീ​ഴ്ച​യാ​യി മാ​നേ​ജ്മെ​ന്‍റ് ക​ണ​ക്കാ​ക്കും. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കി​ൾ, ഡി​വി​ഷ​ൻ, സ​ബ്ഡി​വി​ഷ​ൻ, സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ​മാ​രെ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ക​ളാ​യി ക​ണ​ക്കാ​ക്കു​ക​യും ക​ന്പ​നി ചെ​ല​വി​ടു​ന്ന തു​ക മേ​ൽ​പ്പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് തു​ല്യ തോ​തി​ൽ ഈ​ടാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version