NEWS

കേന്ദ്ര സർവീസിൽ 2065 ഒ​ഴി​വു​ക​ളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേ​ന്ദ്ര സ​ര്‍​വി​സു​ക​ളിലെ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി സ്റ്റാ​ഫ് സെ​ല​ക്ഷ​ന്‍ ക​മീ​ഷ​ന്‍ (എ​സ്‌എ​സ് എസി) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.2065 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 13വ​രെ സ​മ​ര്‍​പ്പി​ക്കാം.

ആ​ഗ​സ്റ്റി​ല്‍ ന​ട​ത്തു​ന്ന ക​മ്ബ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. എ​സ്‌എ​സ്‌എ​ല്‍​സി/​പ്ല​സ് ടു/ ​ബി​രു​ദം എ​ന്നീ യോ​ഗ്യ​ത ആ​വ​ശ്യ​മാ​യ ത​സ്തി​ക​കളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

337 വ്യ​ത്യ​സ്ത ത​സ്തി​ക​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ന​ഴ്സി​ങ് ഓ​ഫി​സ​ര്‍/​സ്റ്റാ​ഫ് ന​ഴ്സ്, ജൂ​നി​യ​ര്‍ കെ​മി​സ്റ്റ്, ഫാ​ര്‍​മ​സി​സ്റ്റ് (അ​ലോ​പ്പ​തി/​ഹോ​മി​യോ/​ആ​യു​ര്‍​വേ​ദ), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ്, മെ​ഡി​ക്ക​ല്‍ അ​റ്റ​ന്‍​ഡ​ന്റ്, ആ​ക്സി​ല​റി ന​ഴ്സി​ങ് മി​ഡ് വൈ​ഫ് (എ.​എ​ന്‍.​എം), ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, സ​ര്‍​വേ​യ​ര്‍, ടെ​ക്നി​ക്ക​ല്‍ ഓ​പ​റേ​റ്റ​ര്‍ ഡ്രി​ല്ലി​ങ്, ബൊ​ട്ടാ​ണി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, ഗേ​ള്‍ കാ​ഡ​റ്റ് ഇ​ന്‍​സ്ട്ര​ക്ടേ​ഴ്സ്, ഡ്രി​ല്ലി​ങ് അ​സി​സ്റ്റ​ന്റ്, ജൂ​നി​യ​ര്‍ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, മ​ള്‍​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് (എംടിഎ​സ്), പേ​ഴ്സ​ന​ല്‍ അ​സി​സ്റ്റ​ന്റ്, സ്റ്റോ​ര്‍​കീ​പ്പ​ര്‍, ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്റ്, ലൈ​ബ്ര​റി അ​സി​സ്റ്റ​ന്റ്, സ​യ​ന്റി​ഫി​ക് അി​സി​റ്റ​ന്റ് (കെ​മി​ക്ക​ല്‍/​മെ​ക്കാ​നി​ക്ക​ല്‍), ഹാ​ന്‍​ഡി​ക്രാ​ഫ്റ്റ് പ്ര​മോ​ഷ​ന്‍ ഓ​ഫി​സ​ര്‍, ഡ്രാ​ഫ്റ്റ്സ്മാ​ന്‍, ഫീ​ല്‍​ഡ് അ​റ്റ​ന്‍​ഡ​ന്റ്, ഓ​ഫി​സ് അ​റ്റ​ന്‍​ഡ​ന്റ് (എം.​ടി.​എ​സ്), ഓ​ഫി​സ് സൂ​പ്ര​ണ്ട്, ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍, ചാ​ര്‍​ജ്മാ​ന്‍ മെ​ക്കാ​നി​ക്ക​ല്‍, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, യൂ​ത്ത് അ​സി​സ്റ്റ​ന്റ്, കാ​ന്റീ​ന്‍ അ​റ്റ​ന്‍​ഡ​ന്റ്, ഡാ​റ്റാ പ്രോ​സ​സി​ങ് അ​സി​സ്റ്റ​ന്റ്, അ​സി​സ്റ്റ​ന്റ് പ്രോ​ഗ്രാ​മ​ര്‍, ലീ​ഗ​ല്‍ അ​സി​സ്റ്റ​ന്റ്, ട്രേ​ഡ്സ്മാ​ന്‍ സ്കി​ല്‍​ഡ് (വി​വി​ധ ട്രേ​ഡു​ക​ള്‍), എ​വി​ക്ഷ​​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, ജൂ​നി​യ​ര്‍ വ​യ​ര്‍​ലെ​സ് ഓ​ഫി​സ​ര്‍, സെ​ക്ഷ​ന്‍ ഓ​ഫി​സ​ര്‍ (ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍), അ​ക്കൗ​ണ്ട​ന്റ്, ക്ലീ​ന​ര്‍, ഫോ​ര്‍​മാ​​ന്‍, വ​ര്‍​ക് ഷോ​പ് അ​റ്റ​ന്‍​ഡ​ന്റ്, ല​ബോ​റ​ട്ട​റി അ​റ്റ​ന്‍​ഡ​ന്റ്, ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ന്‍, കു​ക്ക്, ചാ​ര്‍​ജ്മാ​ന്‍, അ​മ്യൂ​ണി​ഷ​ന്‍ ആ​ന്‍​ഡ് എ​ക്സ്‍പ്ലോ​സീ​വ്സ്/​മെ​ക്കാ​നി​ക്, സീ​നി​യ​ര്‍ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ്, എ​ക്സി​ക്യൂ​ട്ടി​വ് (വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ്), ജൂ​നി​യ​ര്‍ എ​ക്സി​ക്യൂ​ട്ടി​വ് (അ​ഡ്മി​ന്‍ ആ​ന്‍​ഡ് എ​ച്ച്‌.​ആ​ര്‍), സ്റ്റാ​ഫ് കാ​ര്‍ ഡ്രൈ​വ​ര്‍, എ​ക്സി​ക്യൂ​ട്ടി​വ് (ഖാ​ദി/​​ട്രെ​യ്നി​ങ്) മു​ത​ലാ​യ ത​സ്തി​ക​ക​ള്‍ ഇ​തി​ല്‍​പെ​ടും.

 

 

ഓ​രോ ത​സ്തി​ക​ക്കും പ്ര​ത്യേ​ക ഫീ​സോ​ടു​കൂ​ടി അ​പേ​ക്ഷി​ക്ക​ണം. 100 രൂ​പയാണ് അ​പേ​ക്ഷ ഫീ​സ്. ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, നെ​റ്റ്ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. സെ​ല​ക്ഷ​ന്‍ ടെ​സ്റ്റി​ന് കേ​ര​ള​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Back to top button
error: