ബിജെപിയുടേത് ചരിത്ര വിജയം; തൃക്കാക്കരയിലും പ്രതിഫലിക്കും:കെ സുരേന്ദ്രൻ

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീതാണ്. കേരളം മുഴുവന്‍ എന്‍ഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 

 

ഇതുവരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്.തൃക്കാക്കരയിലും ഇത് ആവർത്തിക്കും- സുരേന്ദ്രൻ പറഞ്ഞു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version