NEWS

യുഡിഎഫ് വോട്ട് മറിച്ചു; തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വിജയം

കൊച്ചി: തൃപ്പൂണിത്തുറ ന​ഗരസഭയില്‍ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവിലില്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതോടെ എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി.

ഇളമനത്തോപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു.ഇത്തവണയത് 70 വോട്ടായി ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ പകുതിയലധികം വോട്ടാണ് യുഡിഎഫ് ബിജെപിക്കായി മറിച്ചത്. ഇതോടെ 38 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 363 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി രവി വിജയിച്ചു.

 

 

 

എല്‍ഡിഎഫിന് കഴിഞ്ഞ തവണയേക്കാള്‍ 44 വോട്ട് അധികം ലഭിച്ചെങ്കിലും വിജയിക്കാനായില്ല. 325 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇ ടി നേടിയത്. കോണ്‍​ഗ്രസ് സ്ഥാനാര്‍ഥി ഷിബുമലയില്‍ 70 വോട്ട് നേടി. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍ എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്.

Back to top button
error: