തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ ബെൽഗാമിൽ കാർ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് വാർഡിൽ മുട്ടയ്ക്കാട് തുലവിളക്ക് സമീപം കിഴക്കെ വിള വീട്ടിൽ ബിനുരാജയ്യൻ (44 ) ഭാര്യ ഷീന എസ്. എസ് (33) എന്നിവർ ബെൽഗാമിൽ വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മക്കൾ നവീൻ (17) നിമിഷ ( 12 ) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെൽഗാം സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നവി മുംബൈയിലെ നേറുൽ റെയിൽവേ സ്റ്റേഷന് സമീപം നേറുൽ സെക്ടർ 14 ൽ താമസക്കാരനും സ്വകാര്യ കമ്പനിയിലെ ഡ്രൈവറുമായ ബിനു വിവാഹ ശേഷം വർഷങ്ങളായി മുംബൈയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തുമെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലി തിരക്ക് മൂലം യാത്ര നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ച് ഉച്ച ഊണ് കഴിഞ്ഞ് 3. 30 ഓടെ ശങ്കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ കുടുംബം സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എതിരെ വന്ന ഒരു ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version