LocalNEWS

ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു

പാലക്കാട്: സിനിമാ ചിത്രീകരണങ്ങളുടെ ഈറ്റില്ലമായ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് വരിക്കാശ്ശേരി മനയിൽ ഈ ദാരുണ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പത്മനാഭന്‍ എന്ന ആന.

Back to top button
error: