NEWS

ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്കയ്ക്ക്; ഒരു ജനതയുടെ പട്ടിണി മാറ്റാൻ യാചകൻ

ചെന്നൈ: സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങാകാന്‍ തമിഴ് യാചകന്‍. ഭീക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്ക സാമ്ബത്തിക നിധിയിലേക്ക് കൈമാറിയാണ് എഴുപതുകാരനായ എം.പൂല്‍ പാണ്ഡ്യന്‍ കയ്യടിനേടുന്നത്.
ഡിണ്ടിഗല്‍ കലക്ടറുടെ ജനസമ്ബര്‍ക്ക പരിപാടിയിത്തിലെത്തിയാണ് തൂത്തുക്കുടി സ്വദേശിയായ പാണ്ഡ്യന്‍ 10,000 രൂപ കൈമാറിയത്.

ശ്രീലങ്കയിലെ തമിഴ് ജനതയുടെ കഷ്ടപ്പാട് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പാണ്ഡ്യന്‍ പണവുമായി കലക്ടറേറ്റിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം പാണ്ഡ്യനെ തടഞ്ഞെങ്കിലും കലക്ടറെ കണ്ട് തുക കൈമാറാന്‍ അദ്ദേഹത്തിന് സാധിച്ചു.

 

 

ശ്രീലങ്കന്‍ ജനതയെ സഹായിക്കാന്‍ ആവുന്നത് ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പൊതുജനത്തോട് ആഹ്വാനം ചെയ്തിരുന്നെന്നും ഇതാണ് തുക കൈമാറാന്‍ പ്രേരിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: