എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം കാ​ന്‍​സ​ര്‍ പ്രാ​രം​ഭ പ​രി​ശോ​ധ​നാ ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ന്‍​സ​ര്‍ പ്രാ​രം​ഭ ദി​ശ​യി​ല്‍ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു​ക്കും.

 

 

കാ​ന്‍​സ​ര്‍ സെ​ന്‍റ​റു​ക​ളെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ​യും ജി​ല്ലാ, ജ​ന​റ​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി കാ​ന്‍​സ​ര്‍ കെ​യ​ര്‍ ഗ്രി​ഡ് രൂ​പീ​ക​രി​ച്ച് ചി​കി​ത്സ വി​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വു​ന്ന​ത്. കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും വി​വ​ര​ശേ​ഖ​ര​ണ​വും എ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ര്‍​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​ണ്‍ ഹെ​ല്‍​ത്ത്, വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പ​ദ്ധ​തി, കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version