മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കുമെന്ന് സി.ഇ.ഒ

  സോഫ്റ്റ് വെയർ രംഗത്ത് ജോലി ചെയ്യുന്നവർ കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും തേടി മറ്റ് സ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നത് പുതിയ കാര്യമല്ല. ഈ നിലയിൽ കടുത്ത വെല്ലുവിളി നേരിടുകയാണ് പല സ്ഥാപനങ്ങളും. ഇങ്ങനെയുള്ള കൊഴിഞ്ഞ് പോക്ക് തടയാൻ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയാണ് പല വമ്പൻ കമ്പനികളും.

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സി.ഇ.ഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്ന് അഭിനന്ദിച്ചുകൊണ്ടാണ് സത്യ നാദെല്ല ഇ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ആഗോള തലത്തില്‍ ഇരട്ടിക്കടുത്ത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സന്ദേശത്തില്‍ പറയുന്നു.

അതേസമയം മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. മറ്റുള്ളവര്‍ക്ക് കൂടുതല്‍ വര്‍ധന ലഭിക്കും. കരിയറിന്റെ ആരംഭ-മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുമെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version