തൃക്കാക്കരയിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങി; വിറളി പിടിച്ച് കെ സുധാകരൻ

തൃക്കാക്കര: തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
ഒരു ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്? എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞുമനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? വഴിനീളെ ഇങ്ങനെ തേരാപാരാ നടക്കുന്നു. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നതെന്ന് ഓര്‍മ വേണം.
തൃക്കാക്കര ഞങ്ങളുടെ സീറ്റാണ്.അത് നിലനിർത്താനാണ് ഞങ്ങൾ പ്രചാരണം നടത്തുന്നത്.അവർക്ക് നൂറ് തികയ്ക്കണമത്രെ.
ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ.അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.തൃക്കാക്കര ഞങ്ങളുടെ സീറ്റാണ്.’സുധാകരന്‍ പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version