വിദേശ ജോലിക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി പാസ്പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം 

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ്  ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്ട്ട് ഓഫീസുകളിൽ നിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം.
ഇതിനായി ആദ്യം പാസ്പോർട്ട് സേവ പോർട്ടൽ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppൽ രജിസ്റ്റർ ചെയ്യണം. ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക. തുടർന്ന് view saved submitted application  എന്നതിൽ pay and schedule appointment select ചെയ്യണം. പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതിൽ അപേക്ഷയുടെ റഫറൻസ് നമ്പർ ഉണ്ടാകും. അപ്പോയ്‌മെൻറ്  ലഭിച്ച തീയതിയിൽ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തണം
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version