NEWSWorld

അതിജീവിക്കാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന നിശബ്ദനായ കൊലയാളിയെ, ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷൻ ദിനം

നിശബ്ദനായ കൊലയാളിയുടെ ദിനമാണിന്ന്, ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം. ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദ്ദം എത്രമാത്രം അപകടകാരിയാണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. മാറിയ ജീവിത ശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണം. ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

   ഉയര്‍ന്ന സ്‌ട്രെസ് ലെവലുകള്‍, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങള്‍, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങളാണ്. ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയ രോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നു.

   രക്താതിമര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികിത്സിക്കാവുന്ന ഘട്ടം കഴിയും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ചുദിവസം വ്യായാമം ശീലമാക്കുക.

   രക്തസമ്മര്‍ദം കൂടുന്നത് ആര്‍ട്ടറികളുടെ ഇലാസ്റ്റിസിറ്റി നശിപ്പിക്കുന്നു. ഇത് രക്തത്തിന്റേയും ഓക്‌സിജന്റേയും ഒഴുക്ക് കുറയ്ക്കുന്നു. ഇത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം പ്രശ്‌നമാണ്.

   ‘നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനത്തിന്റെ പ്രമേയം.
ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ഉയർന്ന ഹൈപ്പർടെൻഷൻ ഹൃദയ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നു.

കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം. വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയ്ക്കും ഇത് കാരണമാകും.തലവേദന,​ ശ്വാസംമുട്ടൽ,​ അമിതമായ വിയർപ്പ്,​ കാഴ്ചയ്ക്ക് മങ്ങൽ,​ ശരീരമാസകലം പെരുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഭക്ഷണത്തിലെ അധിക ഉപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ കൂട്ടുമെന്നതില്‍ തര്‍ക്കമില്ല. പ്രായത്തിനനുസരിച്ച്, ഹൈപ്പര്‍ടെന്‍ഷന്റെ സാധ്യത കൂടുകയാണ്. പ്രായമായ ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സിന് ശേഷം സ്ത്രീകളില്‍ ഈ രോഗമുണ്ടായേക്കാം. ഏകദേശം 64 വയസ്സ് വരെ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്,പുകയില ചവയ്ക്കുന്നതും പുകവലിയും  രക്തസമ്മര്‍ദ്ദത്തിന്റെ അളവ് താല്‍ക്കാലികമായി ഉയര്‍ത്തുന്നു. രാസവസ്തുക്കള്‍ ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും, ഇത് ഇടുങ്ങിയതാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കൂടുന്നതിനനുസരിച്ച് ആശങ്കയും കൂട്ടും. രാസവസ്തുക്കള്‍ ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും. ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഹൈപ്പർ ടെൻഷൻ ഉള്ളവർ ഉടൻ വിദഗ്ധ ഡോക്ടറിന്റെ ഉപദേശം തേടേണ്ടതാണ്. ബിപി നിയന്ത്രിയ്ക്കാന്‍ നിത്യ ജീവിതത്തില്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവര്‍ അവ പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ് എന്നിവ കുറയ്ക്കുന്നതും ഗുണകരമാണ്. ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നത് ഒരു പരിധി വരെ പ്രശ്‌നത്തിന് പരിഹാരമാകും.

ഡാഷ് ഡയറ്റ് മറ്റൊരു പ്രധാന മാര്‍ഗമാണ്. പരമ്പരാഗത ഭക്ഷണ-പാനീയങ്ങൾ ഉപയോഗിക്കണം. ജങ്ക് ഫുഡ് ഉപേക്ഷിക്കണം. ഇവ ശരീരത്തിലേക്ക് നല്‍കുന്ന കലോറി പൊണ്ണത്തടിയിലേക്കും അത് ഹൈപ്പര്‍ടെന്‍ഷനിലേക്കും വഴിമാറും. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല എന്നിവ കഴിക്കാം.

ഒരു ഹൈപ്പര്‍ടെന്‍ഷന്‍ രോഗിയ്ക്ക് 140/90 ല്‍ നിന്ന് 120/80 എന്ന മാന്ത്രിക സംഖ്യയിലെത്തുക വെല്ലുവിളിയല്ല. പുറമെ ഒരു ലക്ഷണവും കാണിക്കാതെ നിശബ്ദനായെത്തുന്ന ‘ഹൈപ്പർ ടെൻഷനെ’ ചിട്ടയായ ജീവിതശൈലിയിലൂടെ അകറ്റിനിർത്താം.

Back to top button
error: