NEWS

സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ച് മഴ തുടരുന്നു

തിരുവനന്തപുരം: വേനല്‍ചൂടില്‍ ആശ്വാസമായെത്തിയ മഴ വില്ലനാകുന്നു.കനത്ത മഴയില്‍ സംസ്ഥാനത്തു 15.27 കോടിരൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. ആലപ്പുഴയില്‍ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു. ശക്തമായി മഴ തുടര്‍ന്നതോടെ നെല്‍പ്പാടങ്ങള്‍ പലതും വെള്ളത്തിലായി.

എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.വാഴകൃഷിയും നശിച്ചിട്ടുണ്ട്.വിവിധ ജില്ലകളിലായി 1,469 ഹെക്ടര്‍ പ്രദേശത്തെ 2,954 കര്‍ഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്.

മഴ തോരാതെ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽ കൂറ്റൻ വൃക്ഷം കടപുഴകി വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. 3 വൈദ്യുതി പോസ്റ്ററുകൾ ,ട്രാൻസ്‌ഫോർമറുകളും വീടിന്റ ഓടുകളും തകർന്നിട്ടുണ്ട്. കനത്ത മഴയിൽ പശ്ചിമകൊച്ചി മേഖല വെള്ളക്കെട്ടിലായി.കല്ലമ്പലത്ത് കനത്ത മഴയിൽ വാകമരം വീണതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.ജില്ലയിൽ മൂന്നു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.കൊല്ലം താലൂക്കിൽ രണ്ടു വീടുകളും പത്തനാപുരം താലൂക്കിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്.
തൃശ്ശൂർ ജില്ലയിൽ ഗുരുവായൂർ അന്തിക്കാട് ചാവക്കാട് എന്നിവിടങ്ങളിൽ മൂന്ന് വീടുകൾ തകർന്നു. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്.സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: