
ആലപ്പുഴ: പാണ്ടനാട് മുതവഴി ശ്രീകുമാര മംഗലം സുബ്രഹ്മണ്യക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് മുതവഴി താഴികക്കുടം കവര്‍ച്ചക്കേസ്.
കേസിലെ പ്രതികളായ എസ്. ശരത്കുമാര്, പി. ഗീതാനന്ദന്, പി ടി ലിജു, കെ ടി സജീഷ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.ബിജെപി തിരുവന്‍വണ്ടുര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൂടിയാണ് പരാതിക്കാരില്‍ ഒരാളായ ലിജു.
മുതവഴിയിലെ താഴികക്കുടത്തിന്റെ മകുടം കവര്‍ച്ച ചെയ്തത് 2011 ഒക്ടോബര്‍ 19 ന് രാത്രിയിലാണ്. മൂന്നാം ദിവസം മകുടം ഉപേക്ഷിച്ച നിലയില്‍ സമീപത്തെ വീടിന് അടുത്തു നിന്നും കണ്ടെത്തി. ക്ഷേത്രഭരണ സമിതി തിരികെ വാങ്ങിയ താഴികക്കുടം പിന്നീട് പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബര്‍ 29 ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.മൂന്നാമത്തെ ശ്രമത്തിലാണ് താഴികക്കുടം മോഷണം പോയത്.40 വര്‍ഷമായി ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരാണ് ക്ഷേത്രഭരണം നടത്തുന്നത്. ഭരണ സമിതിയുടെ പ്രസിഡന്റായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍.
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് മുതവഴി ക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ള താഴിക കുടത്തില്‍ അപൂര്‍വ ലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയെന്ന ച്രപാരണ മുണ്ടായതോടെയാണ് ക്ഷേത്രവും താഴികക്കുടവും ശ്രദ്ധാകേന്ദ്രമായത്. മോഷണക്കേസില്‍ പത്തോളം പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ പിന്നീട് വാഹനാപകടത്തില്‍ അടക്കം മരണപ്പെട്ടു. ഇപ്പോഴത്തെ പരാതിക്കാരില്‍ ഒരാളും കേസിലെ പ്രതിയുമായ എസ്. ശരത്കുമാര് ക്ഷേത്രഉരാണ്മ അവകാശമുള്ള കുടുംബാംഗമാണ്. തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ശരത്തിന്റെ പരാതി.
ക്ഷേത്രത്തില്‍ ഇറിഡിയം സാന്നിധ്യമുണ്ടെന്ന വാര്‍ത്ത പരന്നതോടെ പത്തംഗ സംഘത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മോഷണം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ഇവരെയെല്ലാം മാറ്റി. ഇത് മോഷ്ടാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണെന്ന് ശരത് പറയുന്നു. ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ക്കെതിരേ ചെങ്ങന്നൂര്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്ത വൈരാഗ്യത്തിലാണ് തന്നെ അഞ്ചാം പ്രതിയാക്കിയത് എന്നാണ് ശരത്തിന്റെ പരാതി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു -
കനത്ത മഴ; ഇന്ന് കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി -
സലുക്കി എന്ന പറക്കും നായ -
പാനിപൂരി അഥവാ ഗോൾഗപ്പ;ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് -
‘ഓണത്തിന് ഒരു വട്ടി പൂവ് ‘ ; കൈനിറയെ കാശ് വാരാൻ ചെണ്ടുമല്ലി കൃഷിയെപ്പറ്റി അറിയാം -
എന്താണ് തുരുമ്പ്? എന്തുകൊണ്ടാണ് റെയിൽവേ പാളങ്ങൾ തുരുമ്പെടുക്കാത്തത്? -
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ ഒറ്റവര്‍ഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം -
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിന പത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞു; യുപിയില്‍ ഹോട്ടലുടമ അറസ്റ്റിൽ -
നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെട്ടേക്കാം, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ -
നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ഫൈൻ ഉണ്ടോയെന്ന് മൊബൈലിൽ അറിയാം; ഇടയ്ക്കിടെ നോക്കുന്നത് നല്ലത് -
സാർ ഞങ്ങൾ നന്ദി കെട്ടവരാണ്, ക്ഷമിക്കുക. കുടുംബശ്രീയുടെ അമരക്കാരൻ പടിയിറങ്ങുമ്പോൾ ഒരു ക്ഷമാപണക്കുറിപ്പ്: മാധ്യമ പ്രവർത്തകനും ന്യൂസ് ഫോട്ടോഗ്രാഫറുമായ രവിശങ്കർ എഴുതുന്നു -
പാര്‍ട്നര്‍മാരുമായി പിരിഞ്ഞ് പുതിയ സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ച യുവാവിനെ 12 മണിക്കൂര്‍ ബന്ധിയാക്കി മര്‍ദിച്ചെന്ന് പരാതി; മൂന്നു സുഹൃത്തുക്കള്‍ അറസ്റ്റില്‍ -
ഫോട്ടോ എടുക്കുന്നതിനിടെ പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനേഴുകാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ നിര്‍ത്തിവച്ചു -
കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് ഏ കെ ആന്റണി രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നത്തിൽ പത്ര സമ്മേളനം നടത്തിയിട്ടുണ്ടോ? ചോദ്യം ഉന്നയിച്ച് മന്ത്രി പി രാജീവ് -
പ്രവാചകനിന്ദാ വിവാദം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി. നടത്തിയ ഗൂഢാലോചന, നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണം: മമത