NEWS

പനിക്കാലമാണ്;പറഞ്ഞാൽ തീരില്ല പനിക്കൂർക്കയുടെ ഗുണങ്ങൾ

ണ്ടുകാലത്ത് വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് ഇത് സഹായിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂര്‍ക്ക.
പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീരുവീഴ്ച എന്നിവ മാറും
പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും.
പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്.
പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.
കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം.
ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്ന അവസ്ഥ പുരുഷന്‍മാരില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല.ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ പടരാതെ അതിനെ ഇല്ലാതാക്കാന്‍ പനിക്കൂർക്ക സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.
പനിക്കൂർക്ക എന്ന പേരിൽ തന്നെയുണ്ട് ഇത് പനിക്കുള്ള മരുന്നാണെന്ന്.പനി കുറക്കാന്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂര്‍ക്ക.

Back to top button
error: