ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു

കലാഭവൻ ഷാജോൺ , രാഹുൽ മാധവ് , മിയ, സ്വാസിക എന്നിവർ താരനിരയിൽ

കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു.

കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ , പ്രിയാമേനോൻ , സാബു പ്രൗദീൻ, മുൻഷി മധു , റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ഷമിർ ജിബ്രാൻ , ലൈൻ പ്രൊഡ്യൂസർ – അരുൺ വിക്രമൻ , സംഗീതം, പശ്ചാത്തല സംഗീതം – റോണി റാഫേൽ.പി ആർ ഓ – അജയ് തുണ്ടത്തിൽ. ജൂൺ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻസ് തിരുവനന്തപുരം, ബാംഗ്ളൂർ, ചെന്നൈ എന്നിവിടങ്ങളാണ്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version