KeralaNEWS

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൂളിയാട് പാലത്തിന്റെ ബീം തകർന്നു, മന്ത്രി മുഹമ്മദ് റിയാസിനെ പരിഹാസത്തിൽ കുളിപ്പിച്ച്കോൺസ്

ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു നിര്‍ദ്ധിക്കുന്ന കൂളിയാട് പാലത്തിന്റെ ബീം തകര്‍ന്നുവീണു. ഊരാളുങ്കലിനാണ് നിര്‍മാണചുമതല.

ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. കെആര്‍എഫ്ബി പ്രൊജക്‌ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്കുണ്ടായ തകരാറാണ് കാരണമെന്ന് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച്‌ പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.

ഇതിനിടെ പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ട്രോൾ പൂരം തീർത്ത് യുഡിഎഫ്.

തൃക്കാക്കരയെ മുന്‍ നിര്‍ത്തി ‘കേരളമാകെ ഉറപ്പാണ് എല്‍ഡിഎഫ്’ മുദ്രാവാക്യവുമായി സിപിഎം മുന്നേറുമ്പോൾ പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം തിരിച്ചടിയായി. ഈ അവസരം മുതലെടുത്തിരിക്കുന്നത് കോണ്‍​ഗ്രസാണ്. സമൂഹമാധ്യമങ്ങള്‍ നിറയെ പാലത്തെ ചൊല്ലിയുള്ള ട്രോളുകളാണ്.

നിര്‍മ്മാണ പിഴവും കെടുകാര്യസ്ഥതയും അടക്കം വലിയ ചര്‍ച്ചയാക്കിയിരിക്കുന്നു യുഡിഎഫ് നേതാക്കള്‍.
“അരിപ്പൊടി കൊണ്ട് പണിത സ്‌കൂള്‍, ഗോതമ്ബ് പൊടി കൊണ്ട് പണിത പാലം. വൈറലായി കൂളിമാട് റിയാസ്… നല്ല ‘ഉറപ്പാണ് എല്‍ഡിഎഫ്!’ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Back to top button
error: