സിറോ മലാബര്‍ സഭ ഭൂമി ഇടപാട് കേസ്:ഇളവ് തേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവുതേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. കർദിനാളിനോടും കൂട്ടുപ്രതികളോടും ഇന്ന്‌ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

എഴുപത്തിയേഴ് വയസായെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കർദിനാൾ അറിയിച്ചിരിക്കുന്നത്. കേസിന്‍റെ സ്വഭാവമനുസരിച്ച് താൻ നേരിട്ട് ഹാജരാകേണ്ട സാഹചര്യമില്ല. എന്നാൽ കർദിനാളിന്‍റെ ഹർജിക്കെതിരെ പരാതിക്കാരും കോടതിയെ സമീപിച്ചു.

കർദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശരാജ്യങ്ങളിടക്കം സ്ഥിരമായി പോകുന്നുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. മാത്രവുമല്ല കോടതിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ മാത്രമാണ് കർദിനാൾ താമസിക്കുന്നതെന്നും കോടതിയിൽ ഹാജരാകുന്നതിൽ ഒഴിവാക്കരുതെന്നുമാണ് ആവശ്യം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version