ജയത്തോടെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക്

പിഎലില്‍ ഇന്നലെ നടന്ന ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് ഏറെക്കുറെ അടുത്തു.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 154 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് വിജയം നേടിയത്.ഇതോടെ റണ്‍ റേറ്റില്‍ ലക്നൗവിനെ മറികടന്ന് രാജസ്ഥാൻ രണ്ടാം സ്ഥാനം സ്വന്തമാക്കി.
ഈ ജയത്തോടെ 16 പോയിന്റിലേക്ക് രാജസ്ഥാന്‍ എത്തി.അവസാന മത്സരത്തില്‍ ലക്നൗവിന് കൊല്‍ക്കത്തയും രാജസ്ഥാന് ചെന്നൈയുമാണ് എതിരാളികള്‍. അതില്‍ വിജയിച്ച്‌ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടക്കാനാകം ഇരു ടീമുകളും ലക്ഷ്യം വയ്ക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version