KeralaNEWS

ട്വന്‍റി-20യുമായി സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ

ട്വന്‍റി-20യുമായി സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കേരളത്തിൽ എഎപി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കിഴക്കമ്പലത്തെ ജനസംഗമം പരിപാടിയിൽ കേജരിവാൾ പറഞ്ഞു.

 

 

ഡൽഹി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തിയായിരുന്നു മുഖ്യമന്ത്രി കൂടിയായ കേജരിവാളിന്‍റെ പ്രസംഗം. അഴിമതി തുടച്ച് നീക്കിയെന്നും ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയെന്നും കേജരിവാൾ പറഞ്ഞു.

 

ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുണ്ട്. എഎപി സർക്കാർ ഇവിടെ സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്നും കേജരിവാൾ ചോദിച്ചു.

Back to top button
error: