കേരളത്തിലും സർക്കാർ ഉണ്ടാക്കും: അരവിന്ദ് കെജ്‍രിവാള്‍

കൊച്ചി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി – ട്വന്‍റി20 സഖ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.’ജനക്ഷേമ സഖ്യം’ എന്ന പേരിലാണ് മുന്നണി അറിയപ്പെടുക.
‘ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്​, ഇനി കേരളമാണ് ലക്ഷ്യം’.ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.പത്ത് വർഷം മുമ്പ് ആം ആദ്മിയെയോ കെജ്​രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു.ഡൽഹിയിൽ തങ്ങൾ നടപ്പാക്കിയതുപോലുള്ള വികസനമുണ്ടാകണമെങ്കിൽ കേരളത്തിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം എന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version