IndiaNEWS

ചിന്തൻ ശിബിറിൽ ഉയർന്ന നിർദേശങ്ങൾ പാർട്ടിയിൽ നടപ്പാക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് സോണിയ ഗാന്ധി

ചിന്തൻ ശിബിറിൽ ഉയർന്ന നിർദേശങ്ങൾ പാർട്ടിയിൽ നടപ്പാക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായ പൊളിച്ചെഴുത്ത് കൊണ്ടുവരും. വെല്ലുവിളികളെ പാർട്ടി മറികടക്കുമെന്നും സോണിയ ചിന്തൻ ശിബറിന്‍റെ അവസാന സെഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

 

ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കാഷ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അടിത്തറ ശക്തമാക്കാൻ ജൂൺ 15 മുതൽ ജൻ ജാഗരൺ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു.

 

വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ചിന്തൻ ശിബിറിൽ ധാരണയായിട്ടുണ്ട്. പ്രവർത്തക സമിതിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉപദേശകസമിതി വരും. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയാവും ഉപദേശകസമിതി രൂപീകരിക്കുകയെന്നും സോണിയ വ്യക്തമാക്കി.

Back to top button
error: